രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി എൻഡിഎ സർക്കാർ ഹരിയാനയിൽ അധികാരത്തിലേക്ക്

ഹരിയാനയിൽ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി എൻഡിഎ സർക്കാർ അധികാരത്തിലേക്ക്. അമിത് ഷായുടെ വസതിയില്‍ ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയും ജെജെപിയും ധാരണയിലെത്തിയത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി ഇന്ന് ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി ഇന്ന് ഗവര്‍ണറെ കാണുമെന്ന് ബിജെപി-ജെജെപി ചർച്ചയ്ക്ക് ശേഷം അമിത് ഷാ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയ്‌ക്കെതിരേ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് വിജയിച്ച ജെജെപി ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് കാറ്റില്‍ പറത്തി അവരെ വഞ്ചിക്കുകയാണെന്ന ആക്ഷേപം വ്യാപകമാണ്. സ്വതന്ത്രരുടേതടക്കം ഒമ്പത് പേരുടെ പിന്തുണ നേടി കേവല ഭൂരിപക്ഷമായ 46 മറികടന്നെങ്കിലും സുസ്ഥിര സർക്കാരുണ്ടാക്കാൻ ജെജെപിയെ ബിജെപി ക്ഷണിക്കുകയായിരുന്നു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകൾ വേണമെന്നിരിക്കെ നാൽപത് സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സ്വതന്ത്രരുടെ പിന്തുണ കൂടി തേടിയാണ് സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്.

അതേസമയം ലൈംഗിക പീഡനത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഗീതക ശര്‍മ്മ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും ഹരിയാന ലോക് ഹിത് പാര്‍ട്ടി എംഎല്‍എയുമായ ഗോപാല്‍ കാണ്ടയുടെ പിന്തുണ തേടിയതിനെതിരെ ബിജെപിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നു. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉമാഭാരതി, സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.

bjpJJPamit shah
Comments (0)
Add Comment