ഹാരിസ് ബീരാന്‍, പി.പി. സുനീർ, ജോസ് കെ. മാണി രാജ്യസഭാ എംപിമാർ; എതിരില്ലാതെ തിരഞ്ഞെടുത്തു

Jaihind Webdesk
Tuesday, June 18, 2024

 

തിരുവനന്തപുരം: ഹാരിസ് ബീരാന്‍ (മുസ്‌ലിം ലീഗ്), പി.പി. സുനീര്‍ (സിപിഐ), ജോസ് കെ. മാണി (കേരളാ കോണ്‍ഗ്രസ് എം) എന്നിവരെ രാജ്യസഭാ എംപിമാരായി എതിരില്ലാതെ തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര്‍ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. മറ്റാരും പത്രിക നല്‍കാത്തതിനാല്‍ എതിരില്ലാതെ തന്നെ വിജയിക്കുകയായിരുന്നു. രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒമ്പത് എംപിമാരാണുള്ളത്.