ഫരീദാബാദ്: ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി വെടിയേറ്റു മരിച്ചു. കാറില്‍ യാത്ര ചെയ്യവേ ഫാരീദാബാദില്‍ വെച്ചാണ് ചൗധരിക്കുനേരെ ആക്രമണം ഉണ്ടായത്. ചൗധരിക്കുനേരെ പത്തോളം റൗണ്ട് വെടിയാണ് കൊലയാളികള്‍ ഉതിര്‍ത്തത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ജിമ്മില്‍ പോയി മടങ്ങിവരവെയായിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പിന്തുടര്ന്നെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പത്ത് തവണയോളം അക്രമികള്‍ വെടിയുതിര്‍ത്തെന്നും നിരവധി വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞുകയറിയെന്നുമാണ് റിപ്പോര്‍ട്ട്.