‘നാടകക്കാരെ രണ്ടാം തരം പൗരന്മാരായി കാണുന്നു’ : സർക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി ഹരീഷ് പേരടി

Jaihind News Bureau
Wednesday, March 10, 2021

 

ഇടതുമുന്നണി സർക്കാരിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നുവെന്ന് നാടക പ്രവർത്തകനും ചലച്ചിത്ര താരവുമായ ഹരീഷ് പേരടി. നാടകമേഖലയെ പൂർണമായും അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെയാണ് ഹരീഷ് പേരടി രംഗത്തെത്തിയത്. നാടകക്കാരെ രണ്ടാം തരം പൗരന്മാരായി കാണുന്ന സമീപനമാണ് സർക്കാരിന്‍റേത്. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് താന്‍ എന്തിന് നിങ്ങളെ പിന്തുണയ്ക്കണമെന്നും ഹരീഷ് പേരടി ചോദിക്കുന്നു.

 

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

 

സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല…ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം…ലാൽസലാം…