സിപിഎം നേതാവിനെതിരെ പീഡന പരാതി; സിപിഐ പ്രവർത്തകയുടെ പരാതിയില്‍ കേസ്

Jaihind Webdesk
Friday, September 16, 2022

കോഴിക്കോട്: സിപിഎം പഞ്ചായത്തംഗത്തിനെതിരെ പീഡന പരാതിയുമായി സിപിഐ വനിതാ നേതാവ്. ചെറുവണ്ണൂർ പഞ്ചായത്ത്9-ാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായ കെ.പി ബിജുവിനെതിരെയാണ് പരാതി. വനിതാ നേതാവിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്തു.

പഞ്ചായത്ത് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. പരാതിയിൽ മേപ്പയൂർ പൊലീസ് കെ.പി ബിജുവിനെതിരെ പീഡനക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ചെറുവണ്ണൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ ബിജു പഞ്ചായത്ത് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സിപിഐ വനിതാ നേതാവ് പോലീസിന് നൽകിയ മൊഴി. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സിപിഐ നേതൃത്വത്തിന്‍റെ അനുമതിയോടെയാണ് വനിതാ നേതാവ് പരാതി നൽകിയതെന്നാണ് സൂചന.