‘എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ!’; ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, May 14, 2023

 

ഡല്‍ഹി: അമ്മ സോണിയ ഗാന്ധിക്ക് മദേര്‍സ് ഡേ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി. ഫേസ് ബുക്കിലാണ് സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

“എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ! നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുകയും നിസ്വാർത്ഥ സ്നേഹത്തിന്‍റെ  യഥാർത്ഥ അർത്ഥം കാണിക്കുകയും ചെയ്യുന്നു.” എന്നാണ് രാഹുല്‍ കുറിച്ചത്.

മെയ് മാസത്തിലെ രണ്ടാം ഞായറാണ് മാതൃദിനമായി ലോകമെമ്പാടും ആഘോഷിക്കുന്നത്. ഉപാധികളില്ലാതെ സ്നേഹിക്കാനാവുന്ന പകരംവെക്കാനാകാത്ത ഒരേഒരാള്‍ അമ്മയാണ്. അമ്മയുടെ സ്നേഹവും വാത്സല്യവും കരുതലുമെല്ലാം നന്ദിയോടെ ഓർക്കുന്ന ഇന്ന് സോഷ്യല്‍ മീഡിയയിലെല്ലാം ആശംസകളാല്‍ നിറഞ്ഞിരിക്കുകയാണ്.