നിരോധിത പുകയില ഉത്പന്നങ്ങളുമായി കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ

പാലക്കാട് : നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ. പാലക്കാട്–ആലത്തൂർ ദേശീയപാതയിൽ ഇന്നലെ രാത്രി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഒൻപതുപേരാണ് കുടുങ്ങിയത്.

ഡ്രൈവർമാർ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച പാൻമസാല, പുകയില തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ലൈസൻസില്ലാതെ ജോലി ചെയ്ത കണ്ടക്ടറെയും പിടികൂടി. കുഴൽമന്ദത്ത് രണ്ടു യുവാക്കൾ കെഎസ്ആർടിസി ബസിടിച്ച് മരിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.

Comments (0)
Add Comment