എച്ച്എഎല്ലിൽ തൊഴിലാളികളുടെ ആനുകൂല്യം തടഞ്ഞു; പ്രതിഷേധസമരം ശക്തമാകുന്നു

Jaihind News Bureau
Saturday, October 19, 2019

കാസർകോട് സിതാംഗോളിയിലെ മഞ്ചേശ്വരം മണ്ഡലത്തോട് തൊട്ട് കിടക്കുന്ന കേന്ദ്ര സ്ഥാപനമായ എച്ച്.എ.എല്ലിൽ തൊഴിലാളികളുടെ ആനുകൂല്യം തടഞ്ഞു വെച്ചതിനെ ചൊല്ലിയുള്ള സമരം രൂക്ഷമാവുന്നു. കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്‍റണിയുടെ പ്രത്യേക താൽപര്യത്തോടെയാണ് എച്ച് എ എൽ കൊണ്ട് വന്നത്. സർക്കാർ മാറി ബി.ജെപി ഭരണം വന്നപ്പോൾ വിറ്റുവരവും കുറഞ്ഞു തൊഴിലാളികളുടെ അനുകൂല്യങ്ങവും തടഞ്ഞുവെച്ചതിൽ വൻ പ്രതിഷേധമാണ് നിലനിൽക്കുന്നത്

മഞ്ചേശ്വരം മണ്ഡലത്തിന്‍റെ അതിർത്തിയായ സീതാംഗോളിയിലാണ് എ.കെ ആന്‍റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരിക്കെ കേന്ദ്ര പൊതു മേഘല സ്ഥാപനമായ ഹിന്ദുസ്ഥാൻ എറോനോട്ടിക്ക്‌സ് ലിമിറ്റഡ് കൊണ്ടു വന്നത്. തുടക്കത്തിൽ തന്നെ ലാഭത്തിലായ സ്ഥാപനത്തിന് മുൻ വർഷങ്ങളിൽ 19.400 കോടി രുപ വിറ്റുവരവ് ഉണ്ടെങ്കിലും ബി.ജെപി കേന്ദ്ര സർക്കാർ കാസർകോടുള്ള ഈ സ്ഥാപനത്തെ തഴഞ്ഞിരിക്കുകയാണ്. 45 തൊഴിലാളികൾ ഇവിടെ ജോലി ചെയുന്നു. എന്നാൽ ഇവർക്ക് കഴിഞ്ഞ 34 മാസം മുമ്പ് ലഭിക്കേണ്ട ശമ്പള വർദ്ധനവ് കേന്ദ്രം തടഞ്ഞ് വെച്ചിരിക്കുകയാണ് ഇതിൽ പ്രതിശോധിച്ചാണ് തൊഴിലാളികൾ സമരം നടത്തുന്നത്

ഇരുന്നുറു പേർക്ക് നേരിട്ട് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് എ.കെ. ആൻറണി അന്ന് സ്ഥാപനം സീതാംഗോളിയിൽ ആരംഭിച്ചതെങ്കിലും മാറി വന്ന ബി.ജെ പി സർക്കാർ ഇതിനെ ഗൗരവത്തിൽ എടുക്കാത്തതാണ് തൊഴിലാളികളുടെ പ്രശ്‌നം രൂക്ഷ മായിരിക്കുന്നത്

https://www.youtube.com/watch?v=DU2Q8TAt6zs