ഹാഥ് സേ ഹാഥ് അഭിയാന് കൊച്ചിയില്‍ തുടക്കം; കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് എതിരായ കുറ്റപത്രം എല്ലാ വീടുകളിലും എത്തിക്കുമെന്ന് കെ.സി വേണുഗോപാൽ

Jaihind Webdesk
Sunday, February 12, 2023

കൊച്ചി:ഭാരത് ജോഡോയാത്രയുടെ തുടര്‍ച്ചയായി എ ഐ സി സി ആഹ്വാനം ചെയ്തിട്ടുള്ള ബൂത്ത് തല ഭവന സന്ദര്‍ശന പരിപാടിയായ ‘ഹാഥ് സേ ഹാഥ് അഭിയാ’ന്‍റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം വടുതലയില്‍ നടന്നു.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പരിപാടി ഉദ്ഘാടനം ചെയ്തു. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,  കോണ്‍ഗ്രസ്  നേതാവ് രമേശ് ചെന്നിത്തല, എം പി മാര്‍, എം എല്‍ എമാര്‍ വിവിധ ദേശീയ സംസ്ഥാന നേതാക്കൾ  ഉള്‍പ്പെടെയുള്ളവര്‍ ഭവനസന്ദര്‍ശനത്തിന്‍റെ ഭാഗമായി.

വിദ്വേഷത്തിനും വർഗീയതക്കുമെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും ഭവന സന്ദർശനം നടത്തി ഇവര്‍ക്കെതിരായ കുറ്റപത്രം ഓരോ വീടുകളിലും എത്തിക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഇന്ത്യ യിൽ ചരിത്രം കുറിച്ചു. ആ സന്ദേശങ്ങൾ ഓരോ വീടുകളിലും എത്തിക്കാൻ ആണ് ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് എതിരായ കുറ്റപത്രം ഓരോ വീടുകളിലും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭവന സന്ദർശനങ്ങളിലൂടെ വീട്ടുകാരുമായി ആശയവിനിമയം നടത്താനാണ് ഹാഥ് സേ ഹാഥ് ജോഡോ പരിപാടി.