മാധ്യമപ്രവർത്തകന്‍റെ കൊലപാതകം : ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരൻ തന്നെ; ശിക്ഷാ വിധി 17ന്

Friday, January 11, 2019

Gurmeet-Ram-Raheem-Singh

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി 17ന് പ്രസ്താവിക്കും. പഞ്ച് ഗുള സിബിഐ പ്രത്യേക കോടതിയിൽ ജഡ്ജി ജഗ്ദീപ് സിംഗ് ആണ് വിധി പ്രസ്താവിക്കുന്നതിനായി മാറ്റിവച്ചത്.

2002ലാണ് പൂരാ സച്ച് ദിനപ്പത്രത്തിന്‍റെ എഡിറ്റർ റാം ചന്തർ ഛത്രപതി കൊലചെയ്യപ്പെട്ടത്. ആൾദൈവമായ ഗുർമീത് സിംഗ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആദ്യം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു.

2017ൽ ബലാൽസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ഗുർമീത് സിംഗ് ഇപ്പോൾ ജയിലിലാണ്.