ഗള്‍ഫ്-അമേരിക്ക ഉച്ചകോടി: ഡോണാള്‍ഡ് ട്രംപ് ഇന്ന് സൗദിയിലെത്തും

Jaihind News Bureau
Tuesday, May 13, 2025


ഗള്‍ഫ് -അമേരിക്ക ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് സൗദിയിലെത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ സൗദി, യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. നാളെ സൗദിയില്‍ നടക്കുന്ന ഗള്‍ഫ് അമേരിക്ക ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കും. ഗസ്സയിലെ വെടിനിര്‍ത്തലും തുടര്‍ഭരണവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

പ്രസിഡന്റ്‌റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ട്രംപിന്റെ ആദ്യവിദേശ സന്ദര്‍ശനമാണിത്. ഇന്ന് ഉച്ചയോടെ എത്തുന്ന ട്രംപ് സൗദി കിരീടാവകാശിയുമായി വിവിധ ആയുധക്കരാറുകളും ആണവ സഹകരണ ധാരണാ പത്രങ്ങളും ഒപ്പുവെക്കും.