ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Wednesday, August 24, 2022

 

ഗാന്ധിനഗർ: ഗുജറാത്ത്  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ബിജെപി സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുണ്ട്. 27 വർഷമായി ബിജെപി ഗുജറാത്ത് നശിപ്പിച്ചുകൊണ്ടിരിക്കുയാണ്. ഗുജറാത്ത് മഹാത്മഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്‍റെയും ജന്മദേശമാണ്. 9 മാസം മുമ്പ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മാറ്റാൻ നിർബന്ധിതമായത് ഭരണവിരുദ്ധവികാരം ബിജെപിക്ക് മനസിലായതുകൊണ്ടാണെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.