ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം ; 12 കൊവിഡ് രോഗികള്‍ മരിച്ചു

Jaihind Webdesk
Saturday, May 1, 2021

അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 12 കൊവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ ഭറൂച്ചിലെ ആശുപത്രിയിലാണ് അപകടം നടന്നത്. ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പരുക്കേറ്റ രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി.