ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പ്; 3 മണി വരെ 50 ശതമാനം പോളിംഗ്

Jaihind Webdesk
Monday, December 5, 2022

അഹമ്മദാബാദ് : ഗുജറാത്തിലെ രണ്ടാഘട്ട വോട്ടെടുപ്പിലും മന്ദഗതിയിലുള്ള പോളിംഗ്.  മൂന്ന് മണിവരെ 50.4 ശതമാനത്തിനടുത്ത് മാത്രമാണ് പോളിംഗ്. പ്രചാരണത്തിൽ കണ്ട ആവേശമില്ലാതെയാണ് ഇപ്പോഴും പോളിംഗ് പുരോഗമിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ റാനിപ്പിലെ നിഷാൻ പബ്ലിക് സ്കൂളിൽ എത്തിയാണ്  വോട്ടു രേഖപ്പെടുത്തിയത്. മുന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍ യൂസഫ് പഠാന്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി.

എന്നാല്‍ ഇന്ന് വിധിയെഴുതേണ്ട  രണ്ടരക്കോടി ജനങ്ങളില്‍ പകുതിപേരും വോട്ടു രേഖപ്പെടുത്താന്‍ എത്തിയില്ല. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കോൺഗ്രസ് നേതാവ്  ജിഗ്നേഷ് മേവാനി തുടങ്ങി പ്രമുഖരാണ്  രണ്ടാംഘട്ടത്തിൽ മത്സര രംഗത്തുള്ളത്.

ഗുജറാത്തിന്റെ മധ്യ, വടക്കൻ മേഖലകളിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 833 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഈ മാസം 8ാം തീയതിയാണ് ഗുജറാത്തിലെയും ഹിമാചലിലെയും വോട്ടെണ്ണല്‍