ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ്‌ നാലാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

Jaihind Webdesk
Sunday, November 13, 2022

coന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ നാലാമത്തെ പട്ടികയും കോൺഗ്രസ്‌ പുറത്തിറക്കി. ഒമ്പത് പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. ഇതോടെ 104 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി.

ദ്വാരകയില്‍ നിന്ന് മാലുഭായ് കന്ദോരിയ, തലാലയില്‍ മനിഷ് ദോദിയ, കോടിനര്‍ എസ്.സിയില്‍ നിന്ന് മഹേഷ് മക്‌വാന, ഭാവ്നഗര്‍ റൂറലില്‍ നിന്ന് രേവത് സിന്‍ഹ് ഗോലി, ഭാവ്നഗര്‍ ഈസ്റ്റില്‍ നിന്ന് ബല്‍ദേവ് മജിഭായ്, ബോടതില്‍ നിന്ന് രമേഷള മെര്‍, ജംബുസറില്‍ നിന്ന് സഞ്ജയ് സോളങ്കി, ഭരുചില്‍ നിന്ന് ജയ്കന്ത്ഭായ് ബി പട്ടേല്‍, ധരംപുര്‍ എസ്.ടി കിഷന്‍ഭായ് വെസ്തഭായ് പട്ടേല്‍ എന്നിവരുടെ പട്ടികയാണ് ഇന്ന് പുറത്തിറക്കിയത്.

നവംബര്‍ നാലിനാണ് പ്രഖ്യാപിച്ച ആദ്യ പട്ടികയില്‍ 43 സ്ഥാനാര്‍ത്ഥികളായിരുന്നു ഉള്‍പ്പെട്ടിരുന്നത്. 46 സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക നവംബര്‍ 10 നും  11ന് ഏഴ് സ്ഥാനാര്‍ഥികളുടെ പട്ടികയും പുറത്തിറക്കിയിരുന്നു.