ഗിന്നസ് പക്രു ചിത്രം ഫാൻസി ഡ്രെസ്സ് വെള്ളിയാഴ്ച തിയേറ്ററുകളിൽ

Jaihind News Bureau
Monday, July 29, 2019

ഗിന്നസ് പക്രു നായകമായി എത്തുന്ന പുതിയ ചിത്രം ഫാൻസി ഡ്രെസ്സ് വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും. നവാഗതനായ രഞ്ജിത്ത് സ്‌കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നടനും സംവിധായകനുമായി ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാൻസി ഡ്രസ്സ് . അജയ്കുമാറും രഞ്ജിത്തും ചേർന്നാണ് ചിത്രത്തിന്‍റെ തിരകഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഗാനങ്ങളും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു.

ഹ്യൂമർ ത്രില്ലറാണ് ഫാൻസി ഡ്രസ്സ്’. അഞ്ചു പേർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ്. ഫാൻസി ഫൺ പാക്ക്’ എന്നാണ് സിനിമയ്ക്ക് നൽകുന്ന ടാഗ് ലൈൻ. സർവ ദീപ്തി പ്രൊഡക്ഷൻസിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഛായാഗ്രഹണം പ്രദീപ് നായരും സംഗീതം രതീഷ് വേഗയും നിർവഹിക്കുന്നു. ഗാനരചന: സന്തോഷ് വർമ്മ, രതീഷ് വേഗയാണ് സംഗീതം ഒരുക്കുന്നത്. ജ്യോതിഷ് ടി. കാശി. ഛായാഗ്രഹണം പ്രദീപ് നായർ. ചിത്രം ഓഗസ്റ്റ് 2ന് തീയേറ്ററുകളിൽ എത്തും .