ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളെ കാണാനില്ല; 12 വയസുകാരിക്കായി തിരച്ചില്‍

Jaihind Webdesk
Sunday, May 26, 2024

 

കൊച്ചി: ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാതെയായി. 12 വയസുള്ള പെൺകുട്ടിയെയാണ് ഇന്ന് നാലര മുതൽ കാണാതെയായത്. ആലുവ ഏടയപ്പുറത്തു നിന്നാണ് കുട്ടിയെ കാണാതയത്. സൂപ്പർ മാർക്കറ്റിൽ പോകുന്നു എന്നു പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിത്. മൂന്ന് അതിഥി തൊഴിലാളികളെയും കാണാതായിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.