KC VENUGOPAL| ‘കളിച്ചും പഠിച്ചും നന്മയുള്ളവരായി വളരുക’: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയുമായി കെ സി വേണുഗോപാല്‍ എം പി

Jaihind News Bureau
Monday, June 2, 2025

പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ഫേയ്‌സ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്.

‘സ്‌കൂളുകളിലേക്ക് മടങ്ങുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. അക്ഷരങ്ങളുടെയും സൗഹൃദങ്ങളുടെയും പുതുലോകത്തേക്ക് ആദ്യമായി കാലെടുത്തുവെയ്ക്കുന്ന കുരുന്നുകള്‍ക്കും സ്‌നേഹാശംസകള്‍. കളിച്ചും പഠിച്ചും നന്മയുള്ളവരായി വളരുക’-അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

അതേ സമയം വേനലവധി കഴിഞ്ഞ് കുട്ടികള്‍ ഇന്ന് സ്‌കൂളിലേക്ക് മടങ്ങിയെത്തി. ആലപ്പുഴ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.