മലപ്പുറത്ത് ജനതാദൾ വീരേന്ദ്രകുമാർ വിഭാഗത്തിൽ നിന്ന് കൂട്ടരാജി ; 41 പേർ കോൺഗ്രസിൽ ചേർന്നു

Jaihind News Bureau
Sunday, July 5, 2020

 

മലപ്പുറത്ത് ജനതാദൾ വീരേന്ദ്രകുമാർ വിഭാഗത്തിൽ നിന്ന് പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു.
കോട്ടക്കൽ നിയോജക മണ്ഡലം ലോക് താന്ത്രിക് ജനതാദൾ പ്രസിഡന്‍റും നിലവിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ എൻ മുഹമ്മദിന്‍റെ നേതൃത്വത്തിൽ 41 പേരാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്.

ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും പ്രാഥമിക അംഗത്വവും രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുത്തതിൽ ഇരിമ്പിളിയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്‌ ഉൾപടെ 41 പേരാണ്.സമകാലിക രാഷ്രീയ സാഹചര്യത്തിൽ കോൺഗ്രസിന്റെ മതേതര നിലപാടുകളാണ് പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് അംഗത്വമെടുത്തവർ പറയുന്നു.

മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ എ.പി അനിൽകുമാർ എം.എൽ.എ പുതിയ പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.രാജ്യം പ്രതികൂല സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ പുതിയ ആളുകൾ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നതിൽ നിന്നുതന്നെ അവരുടെ ദേശസ്നേഹവും, പാർട്ടിയോടുള്ള കൂറും പ്രകടമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.വി പ്രകാശ് അധ്യക്ഷത വഹിച്ചു.