ബംഗാളിൽ വോട്ടെടുപ്പിനിടെ അക്രമം; ബാരക് പുരയിലെ ബൂത്തിന് നേരെ ബോബേറ്; ത്രാലില്‍ കല്ലേറ്

Jaihind Webdesk
Monday, May 6, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ കശ്മീരിലും പശ്ചിമ ബംഗാളിലും അക്രമം. ബംഗാളില്‍ തൃണമൂൽ – ബിജെപി പ്രവർത്തകർ തമ്മില്‍  ഏറ്റുമുട്ടി.  ബംഗാളിലെ ബാരക് പുരയിലെ ബൂത്തിന് നേരെ ബോബെറിഞ്ഞു.  ത്രാലിൽ ബൂത്തിന് നേരെ കല്ലേറ്.

ജമ്മുകശ്മീരിലെ പുല്‍വാമയിലുള്ള ഒരു പോളിങ് ബൂത്തില്‍ ഗ്രനേഡ് ആക്രമണമുണ്ടായി. ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാളിലെ ബാരക് പുരയില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ബിജെപി സ്ഥാനാര്‍ഥി സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് തൃണമൂല്‍ പ്രവര്‍ത്തകരും ആരോപിച്ചു.