SONIYA GANDHI| ‘ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് പദ്ധതി ആവാസവ്യവസ്ഥയെ നശിപ്പിക്കും; കേന്ദ്ര സര്‍ക്കാരിന്‍റെ പാതിവേവിച്ച നയരൂപീകരണത്തിന് ഒരു കുറവുമില്ലെ’ന്നും സോണിയ ഗാന്ധി

Jaihind News Bureau
Monday, September 8, 2025

ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് പദ്ധതി ഒരു ഗുരുതരമായ ദുഷ്‌കൃത്യമാണന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി. ആദിവാസികളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുകയും ദേശീയമായും ആഗോളമായും സവിശേഷമായ മഴക്കാടുകളുടെ ആവാസവ്യവസ്ഥയെ ഈ പദ്ധതി നശിപ്പിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പാതിവേവിച്ച നയരൂപീകരണത്തിന് ഒരു കുറവുമില്ല. ആസൂത്രിതമായ ഈ ദുഷ്‌കൃത്യങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഗ്രേറ്റ് നിക്കോബാര്‍ മെഗാ-ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി.് 72,000 കോടിയുടെ പദ്ധതി് ദ്വീപിലെ തദ്ദേശീയ ഗോത്ര സമൂഹങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുന്നത്്. ലോകത്തിലെ ഏറ്റവും സവിശേഷമായ സസ്യജന്തുജാല ആവാസവ്യവസ്ഥകളിലൊന്നിനെ ഇല്ലാതാക്കുന്ന പദ്ധതിയാണിത്ു, കൂടാതെ പ്രകൃതിദുരന്തങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ടെന്നും സോണിയഗാന്ധി വ്യക്തമാക്കി.