ബാങ്ക് ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ : ബാങ്കിന്‍റേത് ഗുരുതര വീഴ്ച്ചയെന്ന് എഡിഎമ്മിന്‍റെ റിപ്പോര്‍ട്ട്

Jaihind Webdesk
Wednesday, May 15, 2019

suicide-marayamuttam

ബാങ്ക് ജപ്തി ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മയും മകളും തീകൊളുത്തി മരിച്ച കാനറ ബാങ്കിന്‍റേത് ഗുരുതര വീഴ്ച്ചയെന്ന് കാട്ടി എഡിഎം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്താകെ വായ്പകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാങ്കിന്‍റെ നടപടി തികച്ചും തെറ്റാെണന്ന വാദമാണ് റിപ്പോര്‍ട്ടിലുള്ളത്.

സഗസ്ഥാനത്താകെ ബാങ്ക് വായ്പകള്‍ക്ക് മെറെട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാനറ ബാങ്കിന്‍റെ നടപടി തികച്ചും ക്രമരഹിതമാണെന്ന വാദമാണ് റവന്യുമന്ത്രിക്ക് നല്‍കിയ പ്രാഥമിക റിപ്പോള്‍ എ.ഡി.എം സൂചിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ബാങ്ക് അധികൃതരെ വിഷയത്തിലുള്ള അതൃപ്തി അറിയിച്ചു. പതിനഞ്ച് വര്‍ഷം മുമ്പ് കിട്ടാക്കടമായി പ്രഖ്യാപിച്ച വായ്പയാണ് ബാങ്ക് തിരിച്ചു പിടിക്കാന്‍ നോക്കിയത്. സംസ്ഥാനത്താകെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവില്‍ ഇത്തരത്തിലൊരു നീക്കം നടത്തിയ കാനറ ബാങ്കിന്‍റെ നടപടിയില്‍ സര്‍ക്കാരും തികഞ്ഞ അതൃപ്തിയിലാണുള്ളത്.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ ലീഡ് ബാങ്കായ കാനറ ബാങ്ക് തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് ഗുരുതര പിഴവാണെന്ന വാദമാണ് പൊതുവില്‍ ഉയര്‍ന്നിട്ടുള്ളത്. ഇതിനിടെ സംഭവസ്ഥലം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ എഡിഎമ്മിനോട് ആവശ്യപ്പെട്ടു. വീട് ജപ്തി ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ പാലിക്കുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക്കും കുറ്റപ്പെടുത്തി. ബാങ്കിന്‍റെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്ക് ബാങ്ക് തന്നെ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്കിന്‍റെ ലോണ്‍ തിരിച്ചടവിനുള്ള സമ്മര്‍ദ്ദത്തിനു വഴങ്ങി ഒരു കുടുംബത്തിലെ അമ്മയുടെ മകളും ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നത്.