ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം : 5 പേർക്ക് പരിക്ക്

Jaihind Webdesk
Tuesday, August 10, 2021

ജമ്മുകശ്മീർ :  ശ്രീനഗറിലെ ലാല്‍ചൌക്കില്‍  ഗ്രനേഡ് ആക്രമണം.  സംഭവത്തില്‍ 5 പേർക്ക് പരിക്കേറ്റതായി റിപ്പേർട്ട്. സുരക്ഷ സേനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രദേശം  സുരക്ഷ സേനയുടെ കർശന നിരീക്ഷണത്തിലാണ് .കഴിഞ്ഞ ദിവസം സുരക്ഷ സേനയുടെ തിരച്ചിലില്‍ തീവ്രവാദികളുടെ വന്‍ ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തിരുന്നു.