കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത സംഭവം; നാല് ഇറ്റാലിയന്‍ പൗരന്മാര്‍ ഗുജറാത്തില്‍ പിടിയില്‍

Jaihind Webdesk
Tuesday, October 4, 2022

 

കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്തതില്‍ നാല് ഇറ്റാലിയന്‍ പൗരന്മാര്‍ ഗുജറാത്തില്‍ പിടിയില്‍. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ശേഷം വിവിധയിടങ്ങളിലായി കറങ്ങി നടന്ന് ഇത്തരത്തില്‍ ഗ്രാഫിറ്റി ചെയ്ത് വരികയായിരുന്നു നാല്‍വര്‍ സംഘം. ദല്‍ഹി, മുംബൈ, ജയ്പുര്‍ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. ജാന്‍കുല, സാക്ഷ, ഡാനിയല്‍, പൗലോ എന്നിവരാണ് അറസ്റ്റിലായത്.

ഗുജറാത്ത് മെട്രോയുടെ ഒന്നാം ഘട്ട ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇവര്‍ മെട്രോയില്‍ ഗ്രാഫിറ്റി ചെയ്തിരുന്നു. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് നാല്‍വര്‍ സംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. പിന്നീട് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യാന്‍ കേരള പോലീസ് അഹമ്മദാബാദിലേക്ക് തിരിച്ചു.