അന്‍വറിന് തടയണ കെട്ടി സര്‍ക്കാര്‍; ഫോണ്‍ചോര്‍ത്തലില്‍ കേസെടുത്ത് കോട്ടയം കറുകച്ചാല്‍ പോലീസ്; അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറും

Jaihind Webdesk
Sunday, September 29, 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷവിമര്‍ശനം ഉന്നയിച്ച പി.വി അന്‍വറിനെ പൂട്ടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തലില്‍ കോട്ടയം കറുകച്ചാല്‍ പൊലീസ് കേസെടുത്തു. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതിനാണ് കേസ്. ഫോണ്‍ ചോര്‍ത്തുകയും അത് സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച് കലാപത്തിന് ആഹ്വാനം നടത്തിയെന്നും പറയുന്നുണ്ട്.

അതെ സമയം പി വി അന്‍വര്‍ വിളിച്ചു ചേര്‍ക്കുന്ന പൊതുസമ്മേളനം ഇന്ന് നിലമ്പൂരില്‍ നടക്കും. വൈകിട്ട് ആറരയ്ക്ക് ചന്തക്കുന്ന് ബസ്റ്റാന്‍ഡിലാണ് പൊതുസമ്മേളനം. പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെതിരെ കൂടുതല്‍ തുറന്നു പറച്ചില്‍ ഇന്നുണ്ടാകും എന്നും, ഭാവി പരിപാടികളുടെ പ്രഖ്യാപനം നടത്തുമെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്‍വര്‍ പുതിയതായി എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം