ഉദ്യോഗാർത്ഥികളുടേത് ജീവിക്കാന്‍ വേണ്ടിയുള്ള സമരം ; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സർക്കാർ തയ്യാറാകണം : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, February 10, 2021

 

തൃശൂർ : സംസ്ഥാനത്ത് അനധികൃത നിയമനങ്ങള്‍ തകൃതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം മൂന്ന് ലക്ഷത്തിലേറെ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ ശത്രുക്കളായാണ് സര്‍ക്കാര്‍ കാണുന്നത്. ഒരു മാർഗ്ഗവും ഇല്ലാതായപ്പോഴാണ് അവർ സമരത്തിന് ഇറങ്ങിയത്. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണത്. രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് സമരത്തെ അടിച്ചമർത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിമാരുള്‍പ്പടെയുള്ളവർ സമരത്തെ അധിക്ഷേപിക്കുന്നത് ശരിയല്ല. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.