കർഷകരെ കൂട്ടക്കൊല ചെയ്തവർ സ്വാതന്ത്ര്യത്തോടെ നടക്കുമ്പോള്‍ കുറ്റം ചെയ്യാത്തവരെ സർക്കാർ തടവിലാക്കുന്നു : പഞ്ചാബ് മുഖ്യമന്ത്രി

Jaihind Webdesk
Wednesday, October 6, 2021

ന്യൂഡൽഹി : ലഖിംപൂർ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിരിക്കുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി. ലഖിംപൂർ സംഭവങ്ങളെ ജാലിയൻവാലാ ബാഗ് കൂട്ടകൊലയുമായി ഉപമിച്ച ചന്നി, കർഷകരെ കൂട്ടകൊല ചെയ്തവർ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കുമ്പോൾ, കർഷകരെ പിന്തുണയ്ക്കാൻ എത്തിയ പ്രിയങ്കാ ഗാന്ധിയെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു.

പ്രിയങ്കയെ തടവിൽ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്ന് സൂചിപ്പിച്ച ചന്നി കാർഷിക നിയമങ്ങളും ഉടന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.