പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി ; നടപടി ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്നതിനിടെ

Jaihind News Bureau
Saturday, March 14, 2020

ന്യൂഡല്‍ഹി : ആഗോളവിപണയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്നതിനിടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കൂട്ടി മോദി സർക്കാര്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് എക്സൈസ് തീരുവ വർധിപ്പിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ഇതോടെ പെട്രോള്‍, ഡീസല്‍ വിലയിലും ഇത് പ്രതിഫലിക്കും. ഇന്ന് അർധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

2014 ല്‍ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് ബാരലിന്  105 ഡോളറിനായിരുന്നു. ഇപ്പോള്‍ അത് 31 മുതല്‍ 34 വരെ ഡോളറായി ഇടിഞ്ഞിരിക്കുമ്പോഴാണ് സർക്കാര്‍ നീക്കം. 2010 ജനുവരിയില്‍ ആഗോളവിപണിയില്‍ എണ്ണവില ബാരലിന് 85 ഡോളറായപ്പോള്‍ ഡീസല്‍ ലിറ്ററിന് 37.75 രൂപയും പെട്രോളിന് 55.87 രൂപയുമായിരുന്നു

മോദി സർക്കാരിന്‍റെ കാലത്ത് ആഗോളവിപണിയില്‍ എണ്ണവില ഉയർന്നാല്‍ ഇന്ധനവില ആനുപാതികമായി ഉയരാറുണ്ട്. എന്നാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഗണ്യമായ ഇടിവുണ്ടാകുമ്പോഴും ഇന്ധന വിലയില്‍ കുറവുണ്ടാകാറില്ല എന്നതാണ് ശ്രദ്ധേയം.