ഈ സര്‍ക്കാര്‍ തുടക്കംകുറിച്ച വന്‍കിട പദ്ധതികള്‍ ഏതൊക്കെയെന്ന് ചോദ്യം; വിവരമില്ലാതെ മുഖ്യമന്ത്രി

Jaihind Webdesk
Friday, November 15, 2019

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തുടക്കമിട്ട വന്‍കിട പദ്ധതികള്‍ ഏതൊക്കെയെന്ന് സര്‍ക്കാറിനറിയില്ല. സര്‍ക്കാര്‍ വന്നശേഷം നടപ്പിലാക്കിയ വന്‍കിട പദ്ധതികള്‍ ഏതൊക്കെയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിനാണ്, വിവരം ശേഖരിച്ചുവരുന്നു എന്ന ഉത്തരമില്ലാത്ത മറുപടി. ഒക്ടോബര്‍ പത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ച നക്ഷത്രചിഹ്നമിടാത്ത മൂന്ന് ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ വ്യക്തതയില്ലാത്ത മറുപടി.

എ. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുടക്കംകുറിച്ച വന്‍കിട പദ്ധതികള്‍ ഏതൊക്കെയെന്ന് സൂചിപ്പിക്കാമോ? ബി. മേല്‍പ്പറഞ്ഞവയില്‍ ഏതെല്ലാം പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തി എന്ന് വ്യക്തമാക്കുമോ? സി. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ചതും ഈ സര്‍ക്കാറിന്റെ കാലത്ത് പുനരാരംഭിച്ചതുമായ വന്‍കിട പദ്ധതികള്‍ ഏതൊക്കെയാണ്? അതില്‍ ഏതൊക്കെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു എന്ന് അറിയിക്കുമോ? എന്നിവയായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കെല്ലാംകൂടി ‘വിവരം ശേഖരിച്ചുവരുന്നു’ എന്നുമാത്രമാണ് മറുപടി.