കൊവിഡ് പോരാട്ടത്തിൽ മുൻനിര പ്രവർത്തകരെ മോദി സർക്കാർ കയ്യോഴിഞ്ഞുവെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Monday, August 10, 2020

കൊവിഡ് പോരാട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെ മോദി സർക്കാർ കയ്യോഴിഞ്ഞുവെന്ന് രാഹുൽ ഗാന്ധി. ആരോഗ്യ പ്രവർത്തകർക്കായി കയ്യടിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോൾ പൊതുജനം അത് വിശ്വസിച്ചു. രാജ്യത്ത് ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് കൊവിഡിന് ഇരയാകുന്നത്.

18 സംസ്ഥാനങ്ങളിലായി 198 ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നേരത്തെ ഡോക്ടർമാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകണമെന്ന് ഐ എം എ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ സുരക്ഷയും സൗകര്യങ്ങളും നൽകണം എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ ആവശ്യപ്പെട്ടു.