ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യം ഇന്ന് കടന്നുപോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിനു വേണ്ടി പോരാടുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും ജനങ്ങളെ സേവിക്കുക എന്നതാണ് അടിസ്ഥാന തത്വമെന്നും സോണിയ ഗാന്ധി പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.