കൊവിഡ് നിയന്ത്രിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടു ; രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി

Jaihind Webdesk
Thursday, July 1, 2021

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. സ്വർണ്ണക്കടത്ത് വ്യവസായം മാത്രമാണ് സംസ്ഥാനത്ത് നല്ലരീതിയിൽ നടക്കുന്നതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. മരണസംഖ്യ വളരെ പെട്ടെന്നാണ് കുത്തനെ ഉയർന്നത്. ഈ കൊവിഡ് കാലത്ത് എല്ലാ വിഭാഗങ്ങളും പ്രതിസന്ധി നേരിടുമ്പോഴും സ്വർണ്ണ വ്യവസായം മാത്രമാണ് ഏറ്റവും നന്നായി നടക്കുന്നത്. സ്വർണ്ണക്കവർച്ച പ്രതികളുമായി സിപിഎം നേതൃത്വത്തിന് അടുത്ത ബന്ധമുണ്ട്.

ടി പി കേസ് പ്രതികൾ രാജകീയമായാണ് ജയിലിൽ കഴിയുന്നത്.
സംസ്ഥാനത്ത് വല്യേട്ടൻ സ്വർണ്ണവും ചെറിയേട്ടൻ ചന്ദനവും കടത്തുകയാണ് എന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.