തിരുവനന്തപുരം: ഗവർണർ വിസിമാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്‍റെ സമയപരിധി നാളെ അവസാനിക്കും. 6 വിസിമാരാണ് നിലവിൽ ഗവർണർക്ക് വിശദീകരണം നൽകിയത്. 8 വിസിമാർക്കായിരുന്നു ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അതേസമയം ഗവർണർ-സർക്കാർ ഏറ്റുമുട്ടലിൽ തുറന്ന പോരിന് ഒരുങ്ങുകയാണ് സർക്കാർ. ഗവർണർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് പാർട്ടി തീരുമാനം. ഗവർക്കെതിരായ നിയമനടപടികൾ സംസ്ഥാന സമിതിയിൽ ചർച്ചയാകും. അതേസമയം കത്ത് വിവാദത്തിൽ സിപിഎം അടിയന്തര യോഗം വിളിച്ചു. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചു ചേർത്തത്. നാളെ യോഗം ചേരും. കത്ത് പുറത്തുവിട്ട സംഭവത്തിൽ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.