മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന നയതന്ത്ര അത്താഴവിരുന്നിന്റെ ക്ഷണം നിരസിച്ച് ഗവര്‍ണര്‍മാര്‍. ഞായറാഴ്ച രാത്രി ക്ലിഫ് ഹൗസില്‍ നടത്താനിരുന്ന അത്താഴവിരുന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് ആദ്യം നിരസിച്ചത്. പിന്നീട് മലയാളിയായ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയും ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസും ക്ഷണം നിരസിക്കുകയായിരുന്നു. കൂടാതെ ആരോഗ്യസംബന്ധമായ രോഗങ്ങള്‍ കാരണം ആനന്ദബോസ് ചികില്‍സയിലുമാണ്.
ഡല്‍ഹി കേരളഹൗസില്‍ ധനമന്ത്രി നിര്‍മല സീതാരാമന് മുഖ്യമന്ത്രി ഒരുക്കിയ പ്രഭാത വിരുന്ന് ഏറെ ചര്‍ച്ചയായിരുന്നു. അവരുടെ കൂടിക്കാഴ്ച സിപിഎം-ബിജെപി ഒത്തുത്തീര്‍പ്പിനുള്ള നീക്കമാണെന്ന ആക്ഷേപം വന്‍തോതില്‍ ഉയര്‍ന്നിരുന്നു. കൂടാതെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിരിക്കുന്ന മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നത് വ്യാഖ്യാനങ്ങള്‍ക്കിടയാക്കും എന്ന കാരണമാകാം ഗവര്‍ണര്‍മാരെ ക്ഷണം നിരസിക്കാന്‍ കാരണമാക്കിയത്.
രാജ്ഭവനില്‍ കുടുംബസമേതം ചെന്നാണ് മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചത്. വിരുന്ന് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലാണ് പിന്നീട് രാജ്ഭവനില്‍ നിന്ന് ‘നോ’ ലഭിക്കാന്‍ കാരണം. മറ്റ് രണ്ട് ഗവര്‍ണര്‍മാരെയും നേരിട്ടാണ് മുഖ്യമന്ത്രി നേരിട്ടാണ് ക്ഷണിച്ചത്.