പരാതി വാങ്ങല്‍ മാത്രം, പരിഹാരമില്ല; നവകേരള സദസ് എന്തിനെന്ന് ഗവർണർ: സർക്കാരിന് രൂക്ഷ വിമർശനം

Jaihind Webdesk
Wednesday, December 13, 2023

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയും സംഘവും നടത്തുന്ന നവകേരള സദസിനെ വിമർശിച്ച് യാത്രയുടെ ഉദ്ദേശ്യം എന്തെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. യാത്ര നടത്തുന്ന് പരാതി വാങ്ങാന്‍ മാത്രമാണെന്നും ഒരു പരാതിക്കും പരിഹാരം കാണുന്നില്ലെന്നും ഗവർണർ വിമർശിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാർ നയങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ.