ഗവര്‍ണര്‍ക്ക് 85 ലക്ഷത്തിന്‍റെ ബെൻസ്; നിര്‍ദേശം സര്‍ക്കാരിന്‍റെ പരിഗണനയില്‍

 

തിരുവനന്തപുരം: പുതിയ വാഹനം വാങ്ങാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍. 85 ലക്ഷത്തിന്‍റെ ബെന്‍സ് വാങ്ങാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

ഗവര്‍ണറുടെ നിലവിലുള്ള ഔദ്യോഗിക വാഹനം ഒന്നര ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നതാണ് വിവിഐപി പ്രോട്ടോക്കോള്‍. 85 ലക്ഷം രൂപയുടെ ബെൻസ്  മോഡലാണ് വാങ്ങുന്നത്. നിര്‍ദേശം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.

 

Comments (0)
Add Comment