ഗവര്‍ണര്‍ വിഷയം: കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പേരില്‍ പുറത്തുവരുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Monday, October 31, 2022

 

ഗവര്‍ണര്‍ വിഷയത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചുവെന്ന നിലയിൽ വരുന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രസ്താവനയിൽ അറിയിച്ചു.

കേരളത്തിലെ ഗവര്‍ണര്‍ വിഷയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏതെങ്കിലും ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്തിട്ടില്ല. വസ്തുത ഇതായിരിക്കെ കോൺഗ്രസ് അധ്യക്ഷന്‍റെ അഭിപ്രായമെന്ന നിലയിൽ തെറ്റിദ്ധാരണപരത്തുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ ഇത്തരമൊരു വാര്‍ത്ത അദ്ദേഹത്തെ ഉദ്ധരിച്ച് നല്‍കാനുണ്ടായ സാഹചര്യം ദൗര്‍ഭാഗ്യകമാണെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.