കാലിക്കറ്റ് സര്‍വകലാശാല സെമിനാറില്‍ വിസി പങ്കെടുക്കാത്തതില്‍ ഗവര്‍ണര്‍ക്കും രാജ്ഭവനും അതൃപ്തി. ചാന്‍സലര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിസി പങ്കെടുക്കണമായിരുന്നു. കാലിക്കറ്റ് വിസിയോട് വിശദീകരണം തേടുന്നതും രാജ്ഭവന്റെ പരിഗണനയില്‍ ഉണ്ട്. തലസ്ഥാനത്തുള്ള ഗവര്‍ണര്‍ക്ക് ഇന്ന് ഔദ്യോഗിക പരിപാടികള്‍ ഇല്ല. സെമിനാറില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി കാലിക്കറ്റ് വിസി രംഗത്തെത്തി. അനാരോഗ്യം മൂലമാണ് പങ്കെടുക്കാതിരുന്നതെന്ന് ഡോ. എം.കെ.ജയരാജ് പറഞ്ഞു. ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും വിസി പറഞ്ഞു. രാവിലെ ദന്തല്‍ കോളജില്‍ ചികിത്സക്ക് പോയ ഗവര്‍ണര്‍ തിരികെ രാജ്ഭവനിലേക്ക് മടങ്ങി. രാജ്ഭവന് മുന്നിലും ഗവര്‍ണര്‍ പോകുന്ന എല്ലായിടത്തും പ്രതിഷേധം തുടരാനാണ് എസ്എഫ്‌ഐ തീരുമാനം. തെരുവില്‍ നേരിടുമെന്ന ഗവര്‍ണരുടെ നിലപാടിലും മാറ്റമില്ല.