ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസംഗം: ഇടപെട്ട് ഗവർണർ; വിശദാംശങ്ങള്‍ തേടി

Jaihind Webdesk
Tuesday, July 5, 2022

തിരുവനന്തപുരം : ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തിന്‍റെ വിശദാംശങ്ങള്‍ തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം ഗൗരവത്തോടെയാണ് കാണുന്നതെന്ന് രാജ് ഭവൻ അറിയിച്ചു. പ്രസംഗത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ഗവർണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.