ഗവർണർ-സർക്കാർ പോര് ജനാധിപത്യത്തിന് ഭീഷണി: കെ സുധാകരന്‍ എംപി

 

ആലപ്പുഴ: ഗവർണർ-സർക്കാർ പോര് ജനാധിപത്യത്തിന് ഭീഷണിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. പിൻവാതിൽ നിയമനങ്ങൾക്ക് കൂട്ടുനിന്ന ഗവർണർക്ക് പോലും ഇപ്പോൾ സർക്കാരിനെ സഹിക്കാൻ കഴിയുന്നില്ല. നാടിന്‍റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്‌പോരെന്നും വിഷയത്തിൽ
കേന്ദ്ര സർക്കാർ നോക്കി നിൽക്കുകയാണെന്നും കെ സുധാകരൻ എംപി ആലപ്പുഴയിൽ പറഞ്ഞു.

Comments (0)
Add Comment