‘ഗവർണർ-സർക്കാർ ഏറ്റുമുട്ടല്‍ വ്യാജം, വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമം’; പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, October 26, 2022

ന്യൂഡല്‍ഹി: ഗവർണറും സർക്കാരും തമ്മിൽ വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവർണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമില്ല. വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാന്‍ ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിന്‍റെ മന്ത്രിമാരുടെ കഥകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഗവർണർക്കെതിരായ എൽഡിഎഫ് സമരം വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്. സ്വപ്ന സുരേഷ് വിഷയത്തിൽ സർക്കാരിന്‍റേത് ഇരട്ടത്താപ്പാണ്. സ്വപ്നയുടെ 164 മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാന്‍ തയാറാകുന്നില്ല. ലാവലിൻ കേസ് മാറ്റിവെക്കുന്നു. ഇതില്‍ നിന്നെല്ലാം ബിജെപി-സിപിഎം ഐക്യം വ്യക്തമാണെന്നും ഗവർണറും സർക്കാരും ഒരേ വണ്ടിയിലെ യാത്രക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.