ഗവര്‍ണര്‍ നിരന്തരം പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നു; ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി

Jaihind Webdesk
Thursday, December 21, 2023


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് സംസ്ഥാനസര്‍ക്കാര്‍. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകള്‍ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ അയച്ചിരിക്കുന്ന കത്തും.