ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ  മാനസിക നില പരിശോധിക്കണം: കെ മുരളീധരന്‍ എംപി

കോഴിക്കോട് : ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ  മാനസിക നില പരിശോധിക്കണമെന്ന് കെ മുരളീധരന്‍ എംപി. എന്തും വിളിച്ചു പറയാവുന്ന നിലയില്‍ ഗവര്‍ണര്‍ എത്തി. അദ്ദേഹം പദവിയുടെ മാന്യത കളഞ്ഞുകുളിക്കുകയാണെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു.

“കേരളത്തിന്‍റെ ചരിത്രത്തിൽ ഇങ്ങനെയൊരു ഗവർണർ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്‍റെ ഭാഷയിൽ പറഞ്ഞാൽ കുറെ പിപ്പിടി വിദ്യ കാണിക്കുകയാണ്. ഇതിൽ മാധ്യമങ്ങളും അനുവർത്തിക്കേണ്ട നയമുണ്ട്. ചില മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുമ്പോൾ അതിനെതിരെ മാധ്യമങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടാകണം” – കെ മുരളീധരന്‍ എംപി പറഞ്ഞു.

കൈരളിയുടെ നിലപാടിനോട് എതിർപ്പുണ്ടെന്നുവെച്ച് അവരെ ഇറക്കിവിടുന്നത് ശരിയായ നടപടിയാണോ?  തന്നെ വിമർശിക്കുന്നവർ ഇനി വേണ്ടെന്ന വൃത്തികെട്ട സമീപനമാണ് ഗവർണറുടേത്. മാധ്യമങ്ങളെ വിലക്കുന്ന നടപടികളോട് കോണ്‍ഗ്രസിനോ യുഡിഎഫിനോ യോജിപ്പില്ലെന്നും കെ മുരളീധരന്‍ എംപി കോഴിക്കോട് പറഞ്ഞു.

Comments (0)
Add Comment