എഴുപത്തി ഏഴാം സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Jaihind Webdesk
Monday, August 14, 2023

arif-mohammad-khan-kerala
തിരുവനന്തപുരം: എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.

“ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാവര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സ്വയം പുന: സമർപ്പിച്ചുകൊണ്ട് ആ ദേശസ്നേഹികളെ നമുക്ക് സാദരം ഓർക്കാം.

ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ ” എന്ന് ഗവര്‍ണര്‍ ആശംസിച്ചു.