തന്നെ മുന്നില്‍ നിർത്തി നിയമനങ്ങള്‍ വേണ്ട; കടുപ്പിച്ച് ഗവർണർ

Jaihind Webdesk
Sunday, December 12, 2021

 

ന്യൂഡല്‍ഹി : നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ മുന്നിൽ നിർത്തി രാഷ്ട്രീയ നിയമനങ്ങൾ വേണ്ടെന്ന് ഗവർണർ ആവര്‍ത്തിച്ചു.  ചാൻസിലർ പദവി ഒഴിയുമെന്നു അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രിയുമായി ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്ന് ഗവർണർ വ്യക്തമാക്കി. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റി ഓർഡിനൻസ് ഇറക്കിയാൽ ഉടൻ ഒപ്പിടാമെന്നും മുഖ്യമന്ത്രിയെ ചാൻസിലറാക്കുകയാണ് പ്രശ്‌നപരിഹാരമെന്നും ഗവർണർ പറഞ്ഞു.