മാതൃകയായ ജനകീയ നേതാവാണ് ഉമ്മൻ ചാണ്ടി എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Jaihind News Bureau
Saturday, September 19, 2020

മാതൃകയായ ജനകീയ നേതാവാണ് ഉമ്മൻ ചാണ്ടി എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉമ്മൻ ചാണ്ടി സമാജികനെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്മെന്‍റ് സ്റ്റഡീസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ ഉൽഘാടനം ചെയുകയായിരുന്നു ഗവർണ്ണർ. രാഷ്ട്രീയ ഭേദമന്യേ ചടങ്ങിനെത്തിയ പ്രമുഖരെല്ലാം ഉമ്മൻ ചാണ്ടിയുടെ കർമപഥത്തെ അനുസ്മരിച്ചു

ജനകീയ നേതാവ് എന്ന നിലയിൽ സഭക്ക് അകത്തും പുറത്തും ഉള്ള ഉമ്മൻ‌ചാണ്ടിയുടെ നിലപാടുകളും സമീപനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർത്തെടുത്തു. കുടുംബത്തിന്‍റെയും ജനങ്ങളുടെയും പിന്തുണ ആണ് ഉമ്മൻ ചാണ്ടിക്ക് എന്നും മുതൽകൂട്ടെന്നും അദ്ദേഹം പറഞ്ഞു

ഉമ്മൻ‌ചാണ്ടി കേരള രാഷ്ട്രീയത്തിന്‍റെ മഹാ അത്ഭുതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

ഉമ്മൻ ചാണ്ടിയുടെ വികസനവും കരുതലും എന്നാ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തുവെന്ന് കെപിസിസി പ്രസിഡണ്ട്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

ജനങ്ങൾക്കൊപ്പം എന്നും പൊതുപ്രവർത്തനത്തിൽ വേറിട്ടു നിൽക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടി എന്ന്‌ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു

സമൂഹത്തിൽ ജനങ്ങൾക്കുള്ള പ്രശനങ്ങൾ പരിഹരിക്കുന്നതിനു ആദ്യ പരിഗണന നല്‍കുന്നയാളാണ് ഉമ്മൻ‌ചാണ്ടി എന്ന് സിപിഎം പിബി അംഗം എം എ ബേബി പറഞ്ഞു.

രാഷ്ട്രീയ നിലപാട് വേറെ ആണെങ്കിലും ഉമ്മൻ‌ ചാണ്ടി ജനകീയ നേതാവ് ആണെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അഭിപ്രായപ്പെട്ടു.

കലാ സാഹിത്യ രംഗത്ത് ഉമ്മൻ‌ചാണ്ടി എന്നും പൂർണ പിന്തുണ ആയിരുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു

നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ ഉമ്മൻ‌ചാണ്ടി ഈ നേട്ടത്തിനു പിന്നിൽ ജനങ്ങളും പാർട്ടിയുമാണെന്നും പറഞ്ഞു.