മുഖ്യമന്ത്രിയെ വേദിയിലിരുത്തി റിപ്പബ്ലിക് ദിന സന്ദേത്തിൽ വിമർശനമുയർത്തി ഗവർണർ; പരസ്പരം മുഖത്ത് പോലും നോക്കിയില്ല

സർക്കാർ ഗവർണർ ഭിന്നത പ്രകടമാക്കി തലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം. മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗവർണർ റിപ്പബ്ലിക് ദിന സന്ദേത്തിൽ വിമർശനമുയർത്തി. തുടർച്ചയായ രണ്ടാം ദിനവും പരസ്പരം അഭിവാദ്യം ചെയ്യുകയോ സൗഹൃദം പങ്കിടുകയോ ചെയ്യാതെ മുഖ്യമന്ത്രിയും ഗവർണറും പൊതുവേദിയിൽ അകൽച്ച പ്രകടമാക്കി.

സർക്കാർ ഗവർണർ പോരും ഭിന്നതയും പ്രകടമാക്കുന്ന കാഴ്ചകളാണ് തലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷ വേദിയിലും കാണുവാനായത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയായ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ പരസ്പരം അഭിവാദ്യം ചെയ്യുകയോ സൗഹൃദം പങ്കിടുകയോ ചെയ്തില്ല. തൊട്ടടുത്ത കസേരകളിൽ ഇരുന്ന ഇരുവരും പരസ്പരം മുഖത്ത് പോലും നോക്കിയില്ല. തുടർച്ചയായ രണ്ടാം ദിനമാണ് പൊതുവേദിയിൽ ഇവർ പരസ്പരം അകൽച്ച പ്രകടമാക്കുന്നത്.

മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ വിമർശനവും ഉയർത്തി. ആരോഗ്യകരമായ ജനാധിപത്യത്തെയാണ് സംസ്ഥാനം പ്രോത്സാഹിപ്പിക്കേണ്ടതെന്നും വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും ഗവർണർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ ബാഹ്യ ഇടപെടലുകൾ മലീനമാക്കുന്നതായി ഗവർണർ കുറ്റപ്പെടുത്തി. മലയാളത്തിൽ എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു കൊണ്ടാണ് ഗവർണർ പ്രസംഗമാരംഭിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ഗവർണർ വിവിധ സേന വിഭാഗങ്ങളുടെയും പോലീസിന്‍റെയും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.

Comments (0)
Add Comment