ഗവര്‍ണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നു; കെ.സി വേണുഗോപാൽ എംപി

Jaihind Webdesk
Saturday, November 5, 2022

ഗവർണറും മുഖ്യമന്ത്രിയും ഒത്ത് കളിക്കുകയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി.
ഭരണഘടന പദവിയിൽ ഇരിക്കുന്ന ആൾ ചെയ്യേണ്ട കാര്യം ചെയ്യണം.രാവിലെയും വൈകുന്നേരവും ഗവർണർ പത്രസമ്മേളനം നടത്തുകയല്ല വേണ്ടത്. നിയമപരമായ നടപടിയാണ് ഗവർണർ സ്വീകരിക്കേണ്ടത്.  ഈ ഗവർണറാണ് സർക്കാർ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങളിൽ ഒപ്പിട്ട് കൊടുത്തത്.

ഗവർണർ വിഷയത്തിൽ കെ.സുധാകരൻ പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമാണെന്നും കെ സി വേണുഗോപാൽ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.