വായ്പാ പരിധി ഉയര്‍ത്തിയത്‌ ഫെഡറലിസത്തിന് ചേരാത്തത്‌ ; കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

Jaihind Webdesk
Friday, May 28, 2021

 

തിരുവനന്തപുരം : നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി ഉയര്‍ത്തിയത്‌ ഫെഡറലിസത്തിന് ചേരാത്തതെന്നായിരുന്നു ഗവർണറുടെ വിമർശനം. വളര്‍ച്ചാനിരക്ക് ഉറപ്പാക്കുക വെല്ലുവിളിയായി. അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നൽകും. മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

കര്‍ഷകരുടെ വരുമാനം 50% കൂട്ടും. കൃഷിഭവനുകള്‍ സ്മാര്‍ട് കൃഷിഭവനാക്കും, പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടും. താങ്ങുവില ഓരോവര്‍ഷവും കൂട്ടും. സൗജന്യ വാക്സീന്‍ നല്‍കാന്‍ 1000 കോടി രൂപ ചെലവ്. തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയില്‍ ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപനം തുടരുകയാണ്.