
സര്‍ക്കാരിന്‍റെ ക്ഷേമപ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഹസനം മാത്രമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഈ പ്രഖ്യാപനങ്ങളൊക്കെ നടപ്പിലാക്കുന്നതിനു മുമ്പ് അടുത്ത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇപ്പോള്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം ഇടുക്കി കട്ടപ്പനയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച പാക്കേജുകള്‍ പോലും ഇപ്പോഴും നടപ്പിലാക്കാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം കട്ടപ്പനയില്‍ നടന്ന ലഹരിക്കെതിരെയുളള സമൂഹനടത്തത്തിനു ശേഷം പറഞ്ഞു.
പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിട്ടത് സിപിഎം-ബിജെപി അന്തര്‍ധാര മൂലമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐയ്ക്കു മുന്നില്‍ വഴങ്ങിയത് കബളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം. അധികം വൈകാതെ സിപിഐയ്ക്കും കേരളത്തിനും അത് ബോധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.